പതിയെന്‍ നെറുകില്‍ സിന്ദൂരമണിയിച്ച-തില്‍പിന്നെയൊരു വ്യാഴവട്ടത്തിനൊ-ടുക്കമാണു ഞാന്‍ ഗര്‍ഭം ധരിച്ചതുആനന്ദമെന് ആംഗലേയ വൈദ്യനാം പതിയോടു പങ്കുവെച്ചുടന്കുഞ്ഞാണെന്നോ പെണ്ണെന്നോ പരിശോധിച്ചറിയാന്‍ പറഞ്ഞുമനം കാര്‍മേഘ പൂരിതമായെങ്കിലുമാ-വചനം ശിരസാവഹിച്ചു ഞാന്എന് വയറ്റില്‍ വളരുന്നതൊരു പെണ്ഭ്രൂണമെന്നു സ്കാനിംഗ് യന്ത്രമറിയിച്ചുഒരോരോ (അ)ന്യായങ്ങള്‍ നിരത്തിയാ-പെണ് ഭ്രൂണമിനി പുറം ലോക-ക്കാഴ്ചകള്‍ കാണെണ്ടെന്നു പറഞ്ഞുപെണ് സംരക്ഷണമാം ബാലികേറാമല,വിവാഹവും വിവഹ സമ്മാനമെന്നഓമനപ്പേരില് നല്‍കേണ്ട സ്ത്രീധനവുംപ്രസവച്ചെലവു,എന്തിനുആര്ത്തവ ദിനങ്ങളിലുപയോഗിക്കുംസാനിറ്ററി നാപ്കിന്റെ വിലപോലുമാമാനസം മാനത്തു കണ്ടിരുന്നുകണ്ണനു കണ്ണീരു കാണിക്കയായി നല്കിഎനിക്കു കിട്ടാന്‍ പോകുമീ കണ്മണിയെകരിച്ചു കളയുവതെങ്ങിനെ ഞാന്കരള് പിടക്കുന്നുവെങ്കിലും കരളിന്റെകരളാം കാന്താ എന്‍ വയറ്റില്‍ മൊട്ടിട്ടിരിക്കുന്നീസുന്ദരിപ്പൂവിനു വേണ്ടി താങ്കളെന്നെറുകിലണിയിച്ച സിന്ദൂരംഞാന് മായ്ക്കുന്നു